covid-fund
മുപ്പത്തടം കുന്നുംപുറത്ത് മനയിൽ പരമശ്വരൻ നമ്പൂതിരിപ്പാടിന്റെ ചെറുമക്കൾക്ക് ലഭിച്ച വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോക്ക് നൽകുന്നതിനായി ബിനാനിപുരം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സുധീഷിന് കൈമാറുന്നു

ആലുവ: മുപ്പത്തടം കുന്നുംപുറത്ത് മനയിൽ പരമശ്വരൻ നമ്പൂതിരിപ്പാടിന്റെ ചെറുമക്കളായ ശിവദ, സ്വാതിക, സുകൂർത എന്നിവർക്ക് ലഭിച്ച വിഷുക്കൈനീട്ടവും ഭാര്യ വത്സലയ്ക്ക് മോര് വിറ്റ് കിട്ടിയ തുകയും ചേർത്ത് 2768 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോക്ക് നൽകി. ബിനാനിപുരം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സുധീഷ് പണം എറ്റുവാങ്ങി. മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, വാർഡ് മെമ്പർ വിജയലക്ഷ്മി, പി.കെ. തിലകൻ, കെ.എൻ. രജീഷ്, പി.എ. ശിവശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.