ആലുവ: എടനാട് അഗ്രോഫാമിൽ ആലുവ എക്‌സൈസ് റേഞ്ച് നടത്തിയ പരിശാധനയിൽ ആറ് ലിറ്റർ ചാരായവും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 240 ലിറ്റർ വാഷും പിടികൂടി. ഫാം നോട്ടക്കാരൻ ഓടി രക്ഷപെട്ടു.
സ്റ്റൗവ്, ഗ്യാസ് കുറ്റി എന്നിവ അടക്കമുള്ള വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനായി
അന്വേഷണം നടക്കുകയാണെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ പി.കെ. ഗോപി അറിയിച്ചു. പ്രിവന്റീവ് ഓഫീസർ എം.കെ. ഷാജി, സിവിൽ എക്‌സെെസ് ഓഫീസർമാരായ എ.പി. പ്രദീപ്കുമാർ, എസ്. അനൂപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ, സുനിൽകുമാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.