അങ്കമാലി: കാലടി ഗ്രാമപഞ്ചായത്തിലെ യോർദ്ദനാപുരം പ്രദേശത്തെ നാലാം വാർഡിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴുകി ഉപയോഗിക്കാൻ കഴിയുന്ന 2000 മാസ്‌കുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് പ്രതിനിധി ബിനോയ് കൂരൻ, ബിബിൻ തോമസ്, എൽദോ യോഹന്നാൻ, സുരേഷ് മംഗലത്തറ, ജോയി, ബേബി എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളിൽ വിതരണം നടത്തിയത്.