തോപ്പുംപടി: കടൽ പായലിൽ നിന്നും സാനിറ്റൈസർ നിർമ്മി​ക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്ട് ) ഒരുങ്ങി.സ്ഥാപനത്തിലെ ബയോ കെമിസ്ട്രി വിഭാഗമാണ് ആശയം കൊണ്ടുവന്നത്. ആൽക്കഹോൾ സാന്നിദ്ധ്യമുള്ള കടൽ പായലിൽ നിന്നാണ് സാനിറ്റൈസർ നിർമ്മി​ക്കുന്നതെന്ന് ബയോകെമിസ്ട്രി മേധാവി ഡോ.സുശീലാ മാത്യു പറഞ്ഞു. രണ്ട് മാസമായി 10 ഗവേഷകർഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട് .രണ്ട് വർഷം മുൻപ് ചെമ്മീൻ തൊണ്ടിൽ നിന്ന് ബയോ കെമിസ്ട്രി വിഭാഗംസാനിറ്റൈസർ ഗവേഷണം നടത്തിയിരുന്നു. കടൽ പായൽ സാനിറ്റൈസർ ഉടൻ തന്നെ വിപണിയിലിറങ്ങുമെന്ന് ഡോ.സുശീലാ മാത്യു പറഞ്ഞു. കൊച്ചിയിലെ കേരളാ ന്യൂട്രാ സൂട്ടിക്കൽസ് എന്ന സ്വകാര്യ കമ്പനിയുമായി സിഫ്ട് വിൽപ്പനക്കായി കരാറിൽ ഒപ്പിട്ടു.