കൊച്ചി: പൊതുജന സമ്പർക്കം കൂടുതലുള്ള കാക്കനാട്ടെ കളക്ടറുടെ ഓഫീസും പരിസരവും അണുമുക്തമാക്കി. പോസ്റ്റോലൈൻ പെസ്റ്റ് കൺട്രോൾ സർവീസിന്റെ നേതൃത്വത്തിലായിരുന്നു അണുവിമുക്തമാക്കൽ.
ജില്ലയിലെ എട്ടു പൊലീസ് സ്റ്റേഷനുകളും പരിസരവും ഇവർ അണുമുക്തമാക്കി. കളക്ടറേറ്റിലെ ജീവനക്കാർക്കായി സാനിറ്റൈസറുകൾ മന്ത്രി വി.എസ്. സുനിൽകുമാനിന് സ്ഥാപനമുടമ കെ.കെ. ശ്രീകുമാർ കൈമാറി. കളക്ടർ എസ്. സുഹാസും പങ്കെടുത്തു.