കൊച്ചി : മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റുചെയ്ത
താഹ ഫസൽ (24), ഒളിവിൽ കഴിയുന്ന സി.പി. ഉസ്മാൻ (40) എന്നിവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നതിനാൽ കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസത്തെ സമയമുണ്ടായിരുന്നു. ഇന്ന് സമയം അവസാനിക്കാനിരിക്കെയാണ് അന്വേഷണസംഘം കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കുറ്റപത്രം നൽകിയത്.
കഴിഞ്ഞ നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽനിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും മറ്റും പിടിച്ചെടുത്തതോടെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. തുടർന്നാണ് എൻ.ഐ.എ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. മൂന്നുപ്രതികളും നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇവർ രഹസ്യയോഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയിരുന്നെന്നും കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ചുമത്തിയ കുറ്റങ്ങൾ
ഐ.പി.സി 120 ബി - ഗൂഢാലോചന
യു.എ.പി.എ സെക്ഷൻ 13 - നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി സഹകരിക്കൽ, പ്രേരിപ്പിക്കൽ
സെക്ഷൻ 38 - തീവ്രവാദ സംഘടനയിൽ അംഗമായിരിക്കുക
സെക്ഷൻ 39 - തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുക, മീറ്റിംഗ് നടത്താൻ സഹായിക്കുക