അങ്കമാലി: അങ്കമാലി പൊലീസ് സ്റ്റേഷന് പിന്നിൽ പണിതീരാത്ത ഫ്‌ളാറ്റിന് സമീപത്തുള്ള തോടരികിൽ നിന്ന് 100
ലിറ്റർ വാഷ് അങ്കമാലി എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു. രണ്ട് പ്ലാസ്റ്റിക്ക് ഡ്രമ്മുകളിലും,പെയിന്റിന്റെ ബക്കറ്റിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ
കെ. വിനോദ്, പ്രിവന്റീവ് ഓഫീസർ കെ.എ. പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.ബി. രാജേഷ്, പി.പി. ഷിവിൻ, ജിതിൻ ഗോപി, സി.എസ്. വിഷ്ണു, പി.ടി. അജയ്, വനിതാ സിവിൽ ഓഫീസർ എം.എ.ധന്യ , ഡ്രൈവർ രാജൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.