ആലുവ: കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ കുടുംബങ്ങൾക്ക് ബി.ഡി.ജെ.എസ് ആലുവ മണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് വിജയൻ നെടുമ്പാശേരി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹരിദാസ് മഹിളാലയം, സെകട്ടറി കെ.എം. വേലായുധൻ എന്നിവർ നേതൃത്വം നൽകി.