കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോ സർജറി, യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഒ.പി രാവിലെ 8 മുതൽ 1 വരെ എന്നുള്ളത് മേയ് 1 മുതൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.30 വരെ ആണ് പ്രവർത്തിക്കുക. കാർ‌ഡിയോളജി തിങ്കൾ, വ്യാഴം ദിവസങ്ങളിലും യൂറോളജി തിങ്കൾ, ചൊവ്വ ദിവസങ്ങളിലും നെഫ്രോളജി ചൊവ്വ, വെള്ളി ദിവസങ്ങളിലും ന്യൂറോളജി വ്യാഴാഴ്ചയുമാണ് ഒ.പി പ്രവർത്തിക്കുക.