തൃപ്പൂണിത്തുറ : ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന സമൂഹ അടുക്കളയിലേക്ക് 31 ,28 നമ്പർ അംഗൻവാടി ജീവനക്കാർ ഒരു ദിവസത്തെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി നൽകി .ദിവസേന മുന്നൂറിൽ പരം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന കിച്ചനാണിത്. രണ്ടാം വാർഡ് മെമ്പർ എം.കെ അനിൽകുമാർ പച്ചക്കറി ഏറ്റുവാങ്ങി. ടീച്ചർമാരായ ശാന്തി , രാധ എന്നിവർ പങ്കെടുത്തു.