കൊച്ചി: ലോക്ക് ഡൗൺ കാലയളവ് കഴിഞ്ഞ് ഓഫീസ് തുറന്നു പ്രവർത്തിച്ചുതുടങ്ങുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ സുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അംഗങ്ങൾക്കും വ്യാപാരികൾക്കും നിർദേശം നൽകി. ലോക്ക് ഡൗൺ സമയത്ത് വ്യാപാരികൾക്ക് നികുതി സംബന്ധമായ കാര്യങ്ങളിൽ ഉപദേശം നൽകി സഹായിച്ച അംഗങ്ങളെ അസോസിയേഷൻ പ്രശംസിച്ചു.