കൊച്ചി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം എറണാകുളം ജില്ലയിൽ ഏപ്രിൽ 25 വരെ 2,751 സിലണ്ടറുകൾ സൗജന്യമായി വിതരണം ചെയ്തതായി ഭാരത് പെട്രോളിയം ലിമിറ്റഡ് കൊച്ചി ടെറിട്ടറി മാനേജർ രാജീവ് വി.ഡി. അറിയിച്ചു.
ജില്ലയിൽ ആകെ 5,675 പി.എം.യു.വൈ ഉപഭോക്താക്കളിൽ 3,151 പേർ ഏപ്രിൽ 25 വരെ പദ്ധതിയിൽ സൗജന്യ ഗ്യാസ് സിലിണ്ടറിന് ബുക്കുചെയ്തു. ഇവരുടെ അക്കൗണ്ടിലേക്ക് ഗ്യാസ് സിലിണ്ടറിന്റെ തുക നിക്ഷേപിച്ചു. മേയ്, ജൂൺ മാസങ്ങളിൽ ബുക്ക് ചെയ്യുന്നവർക്കും തുക നിക്ഷേപിക്കും.
എല്ലാത്തരം ഉപഭോക്താക്കൾക്കും എണ്ണ കമ്പനികൾ അവശ്യവസ്തുക്കളും മരുന്നും സിലിണ്ടർ നൽകുന്ന സമയത്ത് എത്തിച്ചുകൊടുക്കുന്നുണ്ട്. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ആവശ്യങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.