salary-challenge

കൊച്ചി : ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ഏപ്രിൽ 23ലെ ഉത്തരവിനെതിരെ വിവിധ അദ്ധ്യാപക - സർവീസ് സംഘടനകളും ജീവനക്കാരും നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ സ്റ്റേ.

ശമ്പളം ഒൗദാര്യമല്ല, ജീവനക്കാരുടെ അവകാശമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിന്റെ പരിധിയിൽ ശമ്പളവും ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നടപടികൾ പ്രശംസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു. സർക്കാരിന് വേണമെങ്കിൽ അപ്പീൽ നൽകാം. ഹർജികൾ മേയ് 20ന് വീണ്ടും പരിഗണിക്കും.

എ.ജിയുടെ വാദം

* സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ആറ് ദിവസത്തെ ശമ്പളം പിടിക്കാൻ ഉത്തരവിട്ടത്.

*പകർച്ചവ്യാധി തടയൽ, ദുരന്തനിവാരണ നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ച് അടിയന്തര സാഹചര്യത്തെ നേരിടാൻ സർക്കാരിന് ഇത്തരം നടപടികൾ സ്വീകരിക്കാം.

*ശമ്പളം പിടിച്ചെടുക്കുകയല്ല, പിന്നീട് തിരിച്ചു നൽകുമെന്നു വ്യക്തമാക്കിയിട്ടുണ്ട്

* പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാരിന് കോടികൾ ചെലവിടേണ്ടി വരുന്നു

ഹർജിക്കാരുടെ വാദം

*ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ജീവനക്കാരനാണ്. ഒരു ദിവസം ശമ്പളം വൈകിക്കുന്നതും നിഷേധിക്കുന്നതിന് തുല്യമാണ്.

*ജീവനക്കാരുടെ ശമ്പളം തടയരുതെന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തു നൽകിയിരുന്നു.

*നിർബന്ധിച്ച് ശമ്പളം പിടിക്കാൻ സർക്കാരിന് അധികാരമില്ല.

സിംഗിൾബെഞ്ച്

പറഞ്ഞത്

*പകർച്ചവ്യാധി തടയൽ, ദുരന്തനിവാരണ നിയമങ്ങളിൽ ശമ്പളം പിടിക്കാനും വൈകിക്കാനുമുള്ള അധികാരം സർക്കാരിന് നൽകുന്ന വ്യവസ്ഥകളിലില്ല

*.ശമ്പളത്തിൽ നിന്നു പിടിക്കുന്ന തുക ചെലവിടുന്നതിനെക്കുറിച്ചും അവ്യക്തതയുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചു മാത്രമാണ് പറയുന്നത്.

*.സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ ശമ്പളം വൈകിക്കാനുള്ള കാരണമല്ല.

*.ഒരുത്തരവിലൂടെ ജീവനക്കാരുടെ ശമ്പളം കുറച്ചു മാസത്തേക്ക് വൈകിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന വാദം നിയമപരമായി നിലനിൽക്കില്ല.

.* പൗരന്റെ അവകാശങ്ങളെ ബാധിക്കുന്ന നടപടികൾ കോടതിക്ക് അവഗണിക്കാനാവില്ല.

ചെലവിട്ടത് 6000 കോടി,

വേണം 80,000 കോടി

സർക്കാർ വരുമാനത്തിന്റെ 52 ശതമാനം ശമ്പളവും പെൻഷനും നൽകാനാണ് വിനിയോഗിക്കുന്നതെന്ന് എ.ജി ബോധിപ്പിച്ചു. ലോട്ടറി, ജി.എസ്.ടി, മദ്യവില്പന തുടങ്ങിയവയിലൂടെ സർക്കാരിന് ലഭിക്കുന്ന വരുമാനം ലോക്ക് ഡൗണിനെത്തുടർന്ന് നിലച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 6000 കോടിയിലേറെ ചെലവഴിച്ചു. ഇനിയും 80,000 കോടിയോളം വേണം. ആന്‌ധ്ര, തെലങ്കാന, മഹാരാഷ്ട്ര സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സമാനമായ ഉത്തരവിറക്കിയിട്ടുണ്ട്.

ചെലവഴിച്ച തുക

*സാമൂഹ്യ സുരക്ഷ : 4000 കോടി

*സൗജന്യ റേഷൻ : 105 കോടി

*അവശ്യ ഭക്ഷണ വിതരണം : 865 കോടി

*ക്ഷേമനിധി സഹായം : 1107 കോടി

*ക്ഷേമനിധിപരിധിയിൽ വരാത്തവർക്ക് : 147 കോടി

മുഖ്യമന്ത്രിയുടെ കമന്റ്

ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞ​തെ​ന്താ​ണോ,​ ​അ​ത് ​പ​രി​ശോ​ധി​ച്ച് ​ന​ട​പ്പാ​ക്കാ​ൻ​ ​പ​റ്റു​ന്ന​ത് ​ന​ട​പ്പാ​ക്കും.

-​ ​മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

സ​ർ​ക്കാ​ർ​ ​പി​ന്നോ​ട്ടി​ല്ല,​ ​തീ​രു​മാ​നം
ഇ​ന്ന് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തിൽ
തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ല​റി​ ​ക​ട്ടി​ൽ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട്.​ ​പ്ര​തി​സ​ന്ധി​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ന്ന് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ക്കും.​ ​ സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​ലെ​ ​പി​ഴ​വ് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​പ്ര​തി​പ​ക്ഷ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ൾ​ ​സ്റ്റേ​ ​നേ​ടി​യ​ത്.​ ​തു​ക​ ​തി​രി​കെ​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​ഉ​ത്ത​ര​വി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന് ​മ​ന്ത്രി​സ​ഭ​ ​ത​ന്നെ​യാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.​ ​സ്റ്റേ​ ​നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ​ ​മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​പ്ര​തീ​ക്ഷ.

4 ​സാ​ദ്ധ്യ​ത​കൾ പ​രി​ഗ​ണ​ന​യിൽ

1 സാ​ല​റി​ ​ക​ട്ടി​ന് ​പ​ക​രം​ ​ഡി.​എ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​മ​ര​വി​പ്പി​ച്ച് ​ജീ​വ​ന​ക്കാ​രു​ടെ​ ​വേ​ത​ന​ത്തി​ന് ​തു​ല്യ​മാ​യ​ ​തു​ക​ ​ക​ണ്ടെ​ത്തു​ക.
2 സാ​ല​റി​ ​ക​ട്ട് ​ഉ​ത്ത​ര​വ് ​ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ​ ​ന​ട​പ്പാ​ക്കു​ക.​ ​ഇ​തി​നാ​യി​ ​നി​യ​മ​വ​കു​പ്പി​ന്റെ​ ​അ​ഭി​പ്രാ​യം​ ​തേ​ടി​യി​ട്ടു​ണ്ട്.
3 പു​തി​യ​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കു​ക,
4 വി​ധി​ ​മ​റി​ക​ട​ക്കാ​ൻ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​ക.

ശ​മ്പ​ളം​ ​വൈ​കും
കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ശ​മ്പ​ള​വി​ത​ര​ണം​ ​വൈ​കി​യേ​ക്കാം.​ ​
എം.​എ​ൽ.​എ.​മാ​രു​ടെ​ ​ശ​മ്പ​ളം​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്ക് 30​ശ​ത​മാ​നം​ ​വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​നും​ ​കു​രു​ക്കാ​യി.​ ​അ​ത് ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ഒാ​ർ​ഡി​ന​ൻ​സി​ന് ​ഇ​ന്ന് ​മ​ന്ത്രി​സ​ഭ​ ​അ​നു​മ​തി​ ​ന​ൽ​കി​യേ​ക്കും.