കൊച്ചി: കൊവിഡിനെതിരെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി )സംസ്ഥാന സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി, ജില്ലാ പ്രസിഡന്റ് ടി.കെ. രമേശൻ എന്നിവർ അറിയിച്ചു. എറണാകുളം മാർക്കറ്റിലെ കയറ്റിറക്ക് രംഗത്ത് ഉണ്ടാക്കേണ്ട ക്രമീകരണങ്ങളെപ്പറ്റി ആലോചിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിലാണ് ഉറപ്പുനൽകിയത്.