അങ്കമാലി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും മാസ്ക് വിതരണവും ബോധവത്കരണവും നടത്തി.തൊഴിൽ വകുപ്പും നാഷണൽ ഹെൽത്ത് മിഷന്റെയും നേതൃത്വത്തിൽ തുറവൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേനൽ മഴ കനത്തതോടെ അന്യസംസ്ഥാന തൊഴിലാളികൾ എതെങ്കിലും വിധത്തിലുള്ള വൈറസ് രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന പ്രാഥമിക പരിശോധനയും ബന്ധു മൊബൈൽ ക്ലിനിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുറവൂർ പഞ്ചായത്തിൽ 800 ൽ അധികം അന്യസംസ്ഥാന തൊഴിലാളികളുണ്ട്.ഇതുവരെ ഇവർക്ക് രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ പരിശോധന നൽകുക.രണ്ടാം ഘട്ടം പൊതു ജനങ്ങൾക്കും സൗകര്യമൊരുക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു,പഞ്ചായത്തംഗങ്ങളായ ജോസഫ് പാറേക്കാട്ടിൽ,രാജി ബിനീഷ്, ടി.ടി പൗലോസ്, ജിന്റോ വർഗീസ്, ലിസി മാത്യു,ലത ശിവൻ, ധന്യ ബിനു, ലേബർ ഓഫീസർ കെ.എ ജയപ്രകാശ് ,അഖിൽ പാപ്പച്ചൻ, ഡോ. തസ്ലീമ ബീവി,ഗിരീഷ് കെ.എസ്, നോജിൻ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.