പറവൂർ : പറവൂർ നിയോജക മണ്ഡലത്തിൽ പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധവും സ്ക്രീനിംഗ് ടെസ്റ്റും നടത്തുമെന്ന് വി.ഡ‌ി. സതീശൻ എം.എൽ.എ പറഞ്ഞു. ഇന്ന് രാവിലെ പത്തിന് വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര പാലത്തിന് സമീപവും വൈകിട്ട് മൂന്നിന് കോട്ടുവള്ളി പഞ്ചായത്തിലെ വള്ളുവള്ളി ഗവ. യു.പി സ്കൂളിനു സമീപത്തുമായിരിക്കും ക്യാമ്പ്.