bjp-paravur-
വാടിക്കൽ രാമകൃഷ്ണന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നത്ത് നടന്ന അനുസ്മരണം മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : തലശേരി വാടിക്കൽ രാമകൃഷ്ണന്റെ അമ്പത്തിയൊന്നാമത് സ്മൃതിദിനം ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. വാടിക്കൽ രാമകൃഷ്ണന്റെ ബന്ധുവീടായ നന്ത്യാട്ടുകുന്നത്ത് നടന്ന അനുസ്മരണം നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് മോഹൻ, കെ.എ. സന്തോഷ്‌കുമാർ, ടി.എ. ദിലീപ്, പി.ആർ. മുരളി, സി. പ്രദീപ്, സാജൻ ചിറ്റുള്ളി എന്നിവർ പങ്കെടുത്തു. നമോ കിറ്റുകളുടെ വിതരണവും നടത്തി.