പുത്തൻകുരിശ്: വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്നു സഹപാഠികളെ പുത്തൻകുരിശ് പൊലീസ് പിടികൂടി. ഒരാൾ പെൺകുട്ടിയുടെ കാമുകനാണ്.

ചാറ്റിംഗിനിടെ ഇയാൾ കൈവശപ്പെടുത്തിയതാണ് ചിത്രങ്ങൾ. രണ്ടു മാസം മുമ്പ് ഇവർ തമ്മിൽ തെറ്റി. മറ്റൊരു സുഹൃത്തിന് ഇയാൾ ചിത്രങ്ങൾ കൈമാറുകയും ചെയ്തു. .

പി​ന്നാലെ ചിത്രങ്ങൾ പുറത്തി വിടുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തയപ്പോൾ പെൺ​കുട്ടി​ ഫോൺ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ അമ്മയുടെ ഫോണിലേയ്ക്ക് മറ്റൊരു കൂട്ടുകാരൻ ഇതേ ചിത്രങ്ങൾ കൈമാറിയതോടെ വീട്ടുകാർ പരാതിയുമായി എത്തുകയായിരുന്നു.