കൊച്ചി: ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള വ്യവസ്ഥകൾ.
• 1000 ചതുരശ്ര അടി വിസ്തീർണത്തിൽ താഴെയുള്ള എയർ കണ്ടീഷൻ ചെയ്യാത്ത പത്ത് ജീവനക്കാരിൽ താഴെയുള്ള എല്ലാ കടകളും 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
• ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കണം. മാസ്‌കുകൾ ധരിക്കണം. ഇടയ്ക്കിടെ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. ക്രമീകരണങ്ങൾ സ്ഥാപന ഉടമ ഏർപ്പെടുത്തണം.
• സർക്കാർ നിർദേശിച്ച എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണം.
• ജുവലറികളും ബാർബർ ഷോപ്പുകളും തുറക്കാൻ പാടില്ല.
• നഗരസഭ പരിധിക്ക് പുറത്തും അകത്തുമുള്ള മൾട്ടി ബ്രാൻഡ്, സിംഗിൾ ബ്രാൻഡ് മാളുകൾ തുറക്കരുത്