mazjid
പേങ്ങാട്ടുശേരി ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ദീൻ കിഴക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലോക്ക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന മൂവായിരത്തോളം പേർക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി പേങ്ങാട്ടുശേരി ജമാഅത്ത് കമ്മിറ്റി സമൂഹത്തിന് മാതൃകയായി. ജമാഅത്ത് പരിധിയിലെ എല്ലാവിഭാഗം ജനങ്ങൾക്കും 700 രൂപയോളം വിലവരുന്ന കിറ്റുകളാണ് നൽകിയത്. സൗജന്യ മാസ്ക് വിതരണവും നടത്തി. ജമാഅത്ത് പ്രസിഡന്റ് ഷംസുദ്ദീൻ കിഴക്കേടത്ത് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുൾ ഖലീൽ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി വി.കെ. സിദ്ധീഖ് മാസ്‌ക് വിതരണം ചെയ്തു. ടി.എ. കുഞ്ഞുമുഹമ്മദ് ഹാജി, പി.കെ. സെയ്തുതുമുഹമ്മദ്, ടി.കെ. യൂസഫ്, കെ.എച്ച്. സെയ്താലി, കെ.എം. അലി, പി.കെ. അബ്ദുൾ ജബ്ബാർ എന്നിവർ നേതൃത്വം നൽകി.