നെടുമ്പാശേരി: പ്രധാനമന്ത്രിയുടെ മുദ്ര ലോൺ വഴി 61 പേർക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിന് നേതൃത്വം നൽകിയ ബാബു കരിയാട് ലോക്ക് ഡൗൺ കാലത്ത് കരിയാട് മേഖലയിലെ ജനങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയും മാതൃകയാകുന്നു.
ബി.ജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷന്റെ നിർദ്ദേശാനുസരണമാണ് ബി.ജെ.പി നേതാവായ ബാബു കരിയാട് നാട്ടിൽ നമോ കിറ്റ് വിതരണം ചെയ്യുന്നത്. സുഹൃത്തുക്കളിൽ നിന്നാണ് ഇതിനാവശ്യത്തിനുള്ള പണം സ്വരൂപിക്കുന്നത്. 300ൽ കൂടുതൽ വീടുകളിൽ കൂടുതൽ ഇതുവരെ കിറ്റുകൾ എത്തിച്ചു. കൂടാതെ സമീപ പ്രദേശങ്ങിൽ അന്തിയുറങ്ങുന്നവർക്ക് പൊതിച്ചോറും കാൻസർ രോഗികൾക്ക് മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. സ്വന്തം വീട്ടിൽത്തന്നെ സുഹൃത്തുക്കളുമായി ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റ് തയ്യാറാക്കുന്നത്. സുമേഷ് മൂത്തേടത്ത്, സുജിത്ത് രവി, ശ്രയസ് രാജൻ തുടങ്ങിയവരും സഹായത്തിനായുണ്ട്.