പറവൂർ: കൊവിഡ് കാലത്തെ ഓർമകൾ ഉൾപ്പെടുത്തി യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കവിത രചിക്കാം. അതിജീവനം, പ്രതീക്ഷ, പ്രത്യാശ എന്നിവ ഉൾക്കൊള്ളുന്ന രചനകളാണ് വേണ്ടത്. 24 വരികളിൽ കൂടരുത്. ഒരു വിദ്യാർത്ഥി ഒരു കവിത മാത്രമേ അയയ്ക്കാവൂ. ലഭിക്കുന്ന കവിതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവയാണ് പ്രസിദ്ധീകരിക്കുക. ‘അതിജീവനത്തിനൊരു കവിത’ പദ്ധതിയിൽ നൂറ്റിയൊന്ന് വിദ്യാർത്ഥികൾ രചിക്കുന്ന കവിതകളുമായി പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റി പുസ്തകം പ്രസിദ്ധീകരിക്കും. കവിത, ഫോട്ടോ, പൂർണമായ വിലാസം, ഫോൺ നമ്പർ, വിദ്യാലയത്തിന്റെ പേര്, പഠിക്കുന്ന ക്ലാസ് എന്നിവ ഈമാസം മുപ്പത്തിയൊന്നിനകം ഇമെയിൽ അയയ്ക്കണം. ഇമെയിൽ ഐ.ഡി: pukasaparavur@gmail.com. ഫോൺ : 93886 38337.