പറവൂർ : ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സ്ഥാപന ഉടമകൾ ബ്രേക്ക് ദി ചെയിന്റെ ഭാഗമായുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണം. പൊതുനിരത്തുകളിൽ ഇറങ്ങുന്നവർ വ്യക്തമായ തിരിച്ചറിയൽ രേഖകൾ കരുതണം. പൊലീസ്, നഗരസഭാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭാ ചെയർമാൻ ഡി.രാജ്കുമാർ അറിയിച്ചു.