അങ്കമാലി: മൂക്കന്നൂർ പൂതംകുറ്റി ജംഗ്ഷനിലെ ചായക്കടയും വീടും മഴയിൽ തകർന്നു. കോഴിപ്പറമ്പിൽ കൊച്ചുവിന്റെ ഭാര്യ ജാനകിയുടെ വീടാണ് തകർന്നത്. വിധവയായ ജാനകിയും മകൾ മല്ലികയുമാണ് വീട്ടിൽ താമസം. വീടിന്റെ മുൻഭാഗം ചായക്കട നടത്തുന്നു. പിൻഭാഗത്തെ മുറിയിലാണ് ഇരുവരും താമസിക്കുന്നത്. ചായക്കടയിൽ നിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം. ഭർത്താവിന്റെ മരണശേഷം ഭാര്യ ജാനകിയും മകളുമാണ് കട നടത്തുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. ബിബിഷ്, മെമ്പർ ഡെയ്‌സി ഉറുമീസ്, വില്ലേജ് ഓഫീസർ സിജോയ് കെ. പോൾ എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.