പറവൂർ : വാണിയക്കാട് കരീപ്പറമ്പ് ഭാഗത്ത് വാറ്റാൻ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് വരാപ്പുഴ എക്സൈസ് ഇൻസ്പെക്ടർ എം. മഹേഷ്‌കുമാറും സംഘവും ചേർന്നു പിടിച്ചെടുത്ത് നശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ എസ്. ജയകുമാർ, എ.ജെ. അനീഷ്, രാജി ജോസ്, കെ.എസ്. സൗമ്യ, സമൽദേവ്, അരുൺ വിവേക് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കുറ്റകൃത്യങ്ങളെക്കുറിച്ച് അറിഞ്ഞാൽ എക്സൈസിനെ അറിയിക്കണം. ഫോൺ : 94000 69570.