palissery
പാലിശേരി എസ്. എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ ശാഖാംഗങ്ങൾക്ക് പ്രസിഡന്റ്പി.കെ. അച്ചുതന്റെ നേതൃത്വത്തിൽ ഭക്ഷണകിറ്റ് വിതരണം ചെയ്യുന്നു

അങ്കമാലി: പാലിശേരി എസ്.എൻ ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ശാഖാംഗങ്ങളിലെ നിർദ്ധനരായ 25 കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു.ശാഖ പ്രസിഡന്റ് പി.കെ അച്ചുതൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി സി.കെ. അശോകൻ, യൂണിയൻ കൗൺസിലർ കെ.വി. സുനിൽകുമാർ, കമ്മിറ്റി അംഗങ്ങളായ കെ.ജെ. നിതിൻ, കെ.കെ. രജീവ് എന്നിവർ നേതൃത്വം നൽകി.