പറവൂർ : പ്രവാസി ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കുക, തിരിച്ചുവന്ന പ്രവാസികൾക്ക് ആശ്വാസ ധനസഹായം നൽകുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക, പ്രവാസി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തിൽ പറവൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്തമാസ്ക് ധരിച്ച് കുടുംബാംഗങ്ങൾ വീടിന് മുന്നിൽ നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചു. നേതാക്കളായ കെ.കെ. അബ്ദുള്ള, അൻവർ കൈതാരം, പി.എ. അബ്ദുൾ സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.