പറവൂർ : ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നയിച്ച ആരോപണങ്ങൾ വസ്തുതയാണെന്ന് തെളിഞ്ഞതായി ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റി പറഞ്ഞു. സംഭവത്തെക്കുറിച്ച് തഹസിൽദാരും കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ലോക്കൽ സെക്രട്ടറി കെ.കെ. ദാസൻ ആവശ്യപ്പെട്ടു.