ആലുവ: ലോക്ക് ഡൗണിൽ പ്രയാസമനുഭവിക്കുന്ന ആലുവ അർബൻ സഹകരണ ബാങ്ക് അംഗങ്ങൾക്ക് മേയ് നാല് മുതൽ മൂന്ന് മാസത്തേയ്ക്ക് ബാങ്കിൽനിന്ന് പലിശരഹിത സ്വർണപ്പണയ വായ്പ അനുവദിക്കും. നിലവിൽ നൽകുന്ന എല്ലാത്തരം വായ്പകൾക്കും പലിശനിരക്ക് കുറയ്ക്കുവാനും സാലറി സർട്ടിഫിക്കറ്റിന്മേൽ ഒരാഴ്ചയ്ക്കുള്ളിൽ ഒരുലക്ഷം രൂപവരെ വായ്പ നൽകാനും തീരുമാനിച്ചു. മോറട്ടോറിയം ആനുകൂല്യം ലഭ്യമാകുവാൻ വായ്പക്കാർ ബാങ്കിൽ അപേക്ഷിക്കണം. പലിശരഹിത സ്വർണവായ്പയുടെ ഉദ്ഘാടനം മേയ് നാലിന് രാവിലെ 10.30ന് ബാങ്കിന്റെ ഹെഡ് ഓഫീസിൽ കാർഷിക കടാശ്വാസ സമിതി അംഗം എം.ഒ. ജോൺ നിർവഹിക്കും.
ബോർഡ് യോഗത്തിൽ ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ്, ജനറൽ മാനേജർ കെ.ആർ. റബീന, ഡയറക്ടർമാരായ അമൽരാജ്, ടി.എ. ചന്ദ്രൻ, എം.കെ.എ. ലത്തീഫ്, പി.കെ. മുകുന്ദൻ, ടി.എ. ജാഫർ, സി.യു. യൂസഫ്, ടി.എച്ച്. റഷീദ്, യൂസഫ് സിദ്ദിഖ്, ലൈസ സെബാസ്റ്റ്യൻ, ലില്ലി പോൾ, ബിൻസി പോൾ തുടങ്ങിയവർ പങ്കെടുത്തു.