kklm
എറണാകുളം റൂറൽ എസ്കെ.പി.കാർത്തിക്ക് ജില്ലാ അതിർത്തിയായ കൂത്താട്ടുകുളം പുതുവേലിൽ പരിശോധന നടത്തുന്നു

കൂത്താട്ടുകുളം: ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ജില്ലാ അതിർത്തിയിലെ പരിശോധനാ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇന്നലെ വൈകിട്ടോടെയാണ് കൂത്താട്ടുകുളം മേഖലയിലെ എം.സി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലെ കേന്ദ്രങ്ങളിലാണ് എസ് പി എത്തിയത്.കോവിഡ് -19 പ്രതിരോധ നടപടികൾ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം.അവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന നിർദേശം നൽകി. കൂത്താട്ടുകുളം ,ഇലഞ്ഞി ,തിരുമാറാടി ,പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിരുന്നു .സ്റ്റുഡിയോ ഉടമ ബിജു പൊയ്ക്കാടൻ ,സൗജന്യ സേവനത്തിനായി ഡ്രോൺ പൊലീസിന് വിട്ടു നല്കുകയായിരുന്നു. രാവിലെ കൂത്താട്ടുകുളം നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിലും പൊലീസ് നിരീക്ഷണം കർശനമാക്കിയിരുന്നു.

#അതിർത്തി കാത്ത് പൊലീസ്

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തികൾ പങ്കിടുന്ന മൂന്ന് ജില്ലാ അതിർത്തികളുടെ സംഗമകേന്ദ്രമാണ് കൂത്താട്ടുകുളം..ഇടുക്കി ജില്ലയുമായി ബന്ധിക്കുന്ന കൂത്താട്ടുകുളം - തൊടുപുഴ റോഡ് ജില്ലാ അതിർത്തിയായ മാറികയിൽ കനത്ത നിരീക്ഷണമാണ് നടക്കുന്നത്.. എംസി റോഡിൽ പുതുവേലിയിൽ പൊലീസ്, ആരോഗ്യവിഭാഗം, മോട്ടോർ വെഹിക്കിൾ, റവന്യു വകുപ്പുകളുടെ കർശന പരിശോധനയാണ് നടക്കുന്നത്.അവശ്യ വാഹനങ്ങൾ ഒഴികെ മറ്റൊന്നും ഇതുവഴി ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നില്ല. കൂത്താട്ടുകുളം - പാലാ റോഡിൽ മംഗലത്ത്താഴത്തും പൊലീസ് ചെക്ക്പോസ്റ്റ്‌ സ്ഥാപിച്ച് പരിശോധന നടത്തുന്നുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ രേഖകളുമായി വരുന്ന വാഹനങ്ങൾ ഒഴികെ മറ്റൊന്നും കടത്തിവിടുന്നില്ല.

മൂന്ന് ജില്ലാ അതിർത്തികളുടെ സംഗമകേന്ദ്രമാണ് കൂത്താട്ടുകുളം.

കോട്ടയം ജില്ലയുമായി ബന്ധിക്കുന്ന പ്രധാന റോഡുകൾ പൊലീസ് പൂർണമായും അടച്ചു

കൂടാതെ ഗ്രാമീണ റോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി