നെടുമ്പാശേരി: ലോക്ക് ഡൗണിൽ വിവാഹം ലളിതമാക്കിയതിനെ തുടർന്ന് മിച്ചം വന്ന തുകയിൽ ഒരു ഭാഗം പ്രധാനമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് നൽകി നവദമ്പതികൾ. നെടുമ്പാശേരി മടത്തട്ട് വീട്ടിൽ പുരുഷോത്തമൻ ഗീത ദമ്പതികളുടെ മകൾ പാർവതിയും പിറവം പ്ലാപ്പള്ളി വീട്ടിൽ ചന്ദ്രശേഖരൻ ഉമാദേവി ദമ്പതികളുടെ മകൻ ഗോകുൽ ചന്ദ്രനും തമ്മിള്ള വിവാഹം തുരുത്തിശ്ശേരി മുകുന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഞായറാഴ്ച്ചയാണ് നടന്നത്. വധുവിന്റെ വീട്ടിലെ വിരുന്നുസൽക്കാരും ഒഴിവാക്കിയതിനെ തുടർന്നാണ് 25,000 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചത്.വിവാഹവേദിയിൽ വച്ച് സംഭാവന ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാറും പങ്കെടുത്തു.
ആലുവ ശ്രീനാരായണപുരത്ത് കഴിഞ്ഞ ദിവസം വിവാഹിതരായ നവദമ്പതികൾ ആലുവ സേവാഭാരതിയിലേക്ക് സംഭവന നൽകി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുളത്തേരി സംഭാവന ഏറ്റുവാങ്ങി. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശരത് സത്യനും ചടങ്ങിൽ സംബന്ധിച്ചു.