കൊച്ചി: സ്‌മാർട്ട്‌സിറ്റി കൊച്ചിയുടെ മുഖ്യകെട്ടിട സമുച്ചയം അണുമുക്തമാക്കി. ഭാഗികമായ ഇളവുകളോടെ ഐ.ടി കമ്പനികൾക്ക് പ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

സ്മാർട്ട് സിറ്റിയിലെ ചില കമ്പനികൾ മാത്രമാണ് കാമ്പസിൽ നിന്നു പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. കാമ്പസിൽ പ്രവർത്തനം പുനരാരംഭിച്ച കമ്പനികളും ഓഫീസും പരിസരവും അണുവി​മുക്തമാക്കി. ലോക്ക് ഡൗൺ കാലത്തും പ്രധാന സമുച്ചയത്തിൽ അടിസ്ഥാന പ്രവർത്തനങ്ങൾ നടന്നിരുന്നു.