കൊച്ചി: കൊവിഡ് പ്രതിസന്ധിക്കാലത്ത് സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപം ആകർഷിക്കാൻ രാജ്യത്തെ പ്രമുഖ നിക്ഷേപകരെ സംഘടിപ്പിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ മേയ് 1, 2 തിയതികളിൽ ഓൺലൈൻ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കും.

വെഞ്വർ ക്യാപിറ്റലിസ്റ്റുകൾ, എയ്ഞ്ചൽ നിക്ഷേപകർ, സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖർ തുടങ്ങിയവർ 'വെബിനാറി'ൽ പങ്കെടുക്കും. കൊവിഡ് കാലത്തിനനുയോജ്യമായ രീതിയിൽ സ്വന്തം ഉത്പന്നങ്ങളെ എങ്ങിനെ മാറ്റാമെന്നും അതു വഴി പ്രതിസന്ധിയെ മറികടക്കാമെന്നുമാണ് പ്രധാന ചർച്ചാവിഷയം. ഇൻവെസ്റ്റ് ഇന്ത്യയും ടൈ കേരളയും സഹകരിക്കും.

വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് കൊവിഡ് കാലത്തെ അതിജീവിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഓൺലൈൻ വിദഗ്‌ദ്ധോപദേശ സെഷനുകൾ, ചർച്ചകൾ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

രജിസ്റ്റർ ചെയ്യാൻ : https://bit.ly/RAISESummit കുടുതൽ വിവരങ്ങൾക്ക് : https://seedingkerala.com/raise.html