തൃപ്പൂണിത്തുറ: കോട്ടയം ജില്ലയിൽ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എറണാകുളം ജില്ലയുടെ തെക്കേ അതിർത്തിയിൽ വാഹന പരിശോധന കൂടുതൽ കർശനമാക്കി. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളും മെഡിക്കൽ വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ഇടറോഡുകളിലും പരിശോധന തുടരുന്നുണ്ട്. അനാവശ്യമായി വാഹനത്തിൽ കറങ്ങി നടക്കുന്നവർക്കെതിരെയും
മാസ്ക് ധരിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ഉദയംപേരൂർ പൊലീസ് അറിയിച്ചു.