പള്ളുരുത്തി: ആളൊഴി​ഞ്ഞ് അനക്കമി​ല്ലാതെ പള്ളുരുത്തി വെളിമൈതാനം. ലോക്ക് ഡൗണി​ന് മുമ്പ് സന്ധ്യ കഴിഞ്ഞാൽ പഞ്ചാര മണൽ ആളുകളെ കൊണ്ട് നിറഞ്ഞി​രുന്നു. കാറ്റ് കൊള്ളാനും സുഹൃത്തുക്കളുമായി അൽപ്പനേരം സംസാരിക്കുന്ന വേദിയാണിത്.ഈ ഒത്തുകൂടൽ ചിലപ്പോൾ രാത്രി 12 മണി വരെ നീളും . സ്ഥിതി മാറി. ആൽമരത്തിന്റെ ചുവട്ടിലെ ഇരുത്തം മനസിന് കുളിര് പകരുന്ന ഒരു അനുഭൂതിയാണ്. 90 വയസുള്ളവർ മുതൽ ടീനേജുകാർ വരെ ഇവിടെഎത്താറുണ്ടായി​രുന്നു. . മാർച്ച് 10ന് ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനാണ് ഇവിടെ അവസാന ആരവമുണ്ടായത്. കൊറോണക്കാലം തീരാൻ കാത്തിരിക്കുകയാണ് സുഹൃദ് വലയം.