wedding
സമൂഹ അടുക്കളയ്ക്ക് നൽകിയ സംഭാവന വധൂവരന്മാരായ ഐശ്വര്യയും സന്ദീപും മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലതാ ശിവന് കൈമാറുന്നു

മൂവാറ്റുപുഴ: വിവാഹx ലളിതമാക്കി സമൂഹ അടുക്കളയ്ക്ക് സംഭാവന നൽകി.കായനാട് പീടികക്കുടിയിൽ പി.എം സന്തോഷിന്റെയും വാസന്തിയുടേയും മകൾ ഐശ്വര്യയുടെ വിവാഹ ചടങ്ങിനോടനുബന്ധിച്ചാണ് മാതാപിതാക്കൾ പതിനായിരം രൂപ മാറാടി പഞ്ചായത്തിലെ സമൂഹ അടുക്കളയ്ക്ക് നൽകിയത്. തുക വധൂവരന്മാർ മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലതാ ശിവന് കൈമാറി.വൈസ് പ്രസിഡന്റ് കെ.യു ബേബി പങ്കെടുത്തു. പുത്തൻകുരിശ് വടവുകോട് മോളേതടത്തിൽ എം.എൻ സുബ്രന്റേയും ശോഭയുടേയും മകൻ സന്ദീപുമായുള്ള വിവാഹം വധൂ ഗ്രഹത്തിൽ കഴിഞ്ഞ ദിവസമാണ് നടന്നത്.