കൂത്താട്ടുകുളം: കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് സർക്കാർ ആശുപത്രിയിലെ ജീവനക്കാർക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ അഞ്ഞൂറോളം മാസ്ക്കുകളും നൂറോളം സാനിറ്റൈസറും വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട്, ഡോക്ടർ മിനി ആൻറണി റോട്ടറി പ്രസിഡൻറ്
ജോൺസണിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. നഴ്സിങ് സൂപ്രണ്ട് ലീന അണിയേരി, റോട്ടറി ഭാരവാഹികളായ കെ. എം. ജോർജ്, സജി .എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു.