മൂവാറ്റുപുഴ: കൊവിഡ് 19 ലോകം മുഴുവൻ പടർന്നു പിടിക്കുന്ന അവസരത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കു ചികത്സിക്കാൻ കഴിയാത്തവർക്ക് സഹായവുമായി മൂവാറ്റുപുഴ അഹല്യ കണ്ണാശുപത്രി . ഡോക്ടറെ കാണാൻ ദിവസം നീട്ടി വച്ചിരിക്കുന്ന രോഗികൾക്ക് അഹല്യയുടെ ഡോക്ടർ വീട്ടിലെത്തി സൗജന്യ നേത്ര പരിശോധനയും ചിത്സയും നൽകും. അഹല്യ ഹോസ്പിറ്റൽ സീനിയർ സർജൻ ഡോ.റെനി സക്കറിയയും മൂവാറ്റുപുഴ ഫാമിലി ക്ലബ്ബ് സെക്രട്ടറി സാബു ജോണും ചേർന്നാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. തുടർന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.അനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർസർ , മുൻസിപ്പൽ കൗൺസിലേഴ്സ്, ന്യൂസ് റിപ്പോർട്ടർസ്, റെസിഡൻഷ്യൽ ക്ലബ്ബ് മെമ്പേഷസ്, നിർമല കോൻവെന്റ് സ്റ്റാഫ് എന്നിവർക്ക് ഹോസ്പിറ്റൽ അഡ്മിൻ ശ്രീജിത്ത്. ടി ബ്രോഷർ കൈമാറി. താല്പര്യമുള്ള നേത്ര രോഗികൾ നിങ്ങളുടെ പഞ്ചായത്തു മെമ്പർ, നഗരസഭ കൗൺസിൽ , പൊതുപ്രവർത്തകർ, ആശ വർക്കേഴ്‌സ്, ആരോഗ്യ പ്രവർത്തകർഎന്നവരെ ബന്ധപ്പെടുക.വിവിരങ്ങൾക്ക് 0485 2810070, 2810100, 9072981981.