മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്കിലെ ജീവനക്കാരുടെയും ഭരണ സമിതി അംഗങ്ങളുടെയും വിഹിതമായ 4,28,290 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുകയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ എൻ മോഹനൻ .മൂവാറ്റുപുഴ അസി. രജിസ്ട്രാർ വിജയകുമാറിന് കൈമാറി. യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത് രാജ്, ആഡിറ്റർ ജോജി ജോസ് , ബാങ്ക് സെക്രട്ടറി കിഷോർ എൻ.എം ജിവനക്കാരായ അബ്ദുൾ ഷബിർ , ജിജോ വർഗിസ് എന്നിവർ പങ്കെടുത്തു.