കൊച്ചി: പാലാരിവട്ടം സെന്റ് മാർട്ടിൻ ദേവാലയ കേന്ദ്രസമിതിയുടെയും വിൻസെന്റ് ഡി പോൾ എറണാകുളം സി. സി. യുടെയും ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങൾ രക്തദാനം നടത്തി. എറണാകുളം ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് രക്തം ശേഖരിച്ചത്. ഇടവക വികാരി റവ. ഫാ. ജോൺ പൈനുംകൽ, അസി. വികാരി ഫാ. ജെയിംസ് പനവേലിൽ, വിൻസെന്റ് ഡി പോൾ എറണാകുളം സി. സി. വൈസ് പ്രസിഡന്റ് അഡ്വ. ലിറ്റോ പാലത്തിങ്കൽ, മാത്യു മുണ്ടാട്ട്, ഡോ. റോയ് അബ്രഹാം എന്നിവർ നേതൃത്വം നൽകി.