നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് മൂന്ന് ചരക്ക് വിമാനങ്ങളിലായി 113.5 ടൺ പച്ചക്കറി കയറ്റിഅയച്ചു. ഫ്ളൈ ദുബായ് വിമാനത്തിൽ 13.5 ടണ്ണും ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹയിലേക്ക് 50 ടണ്ണും എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് 50 ടൺ പച്ചക്കറിയുമാണ് കയറ്റിഅയച്ചത്. മൂന്ന് ലോ‌ഡുകളും ഗൾഫിലെ ലുലു ഹൈപ്പർ മാർക്കറ്റിലേക്കാണ്.