കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ നെല്ലിമറ്റം വാളച്ചിറ കവലയ്ക്ക് സമീപം റോഡിൽ കഴിഞ്ഞ ദിവസം പൊതുവഴിയിൽ തുരുമ്പെടുത്ത കോഴി കൂടും ചത്ത കോഴികളെയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദുർഗന്ധം വന്ന് തുടങ്ങിയതിനാൽ സമീപവാസികൾ പൊലീസിനെയും പഞ്ചായത്ത് അധികാരികളെയും വിവരം അറിച്ചു.പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് നാമക്കൽ സ്വദേശിയുടെ വാഹനത്തിൽ കൊണ്ടുവന്ന കോഴികളും കൂടുമാണ് റോഡിൽ ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.തമിഴ്നാട് നെല്ലൂർ സ്വദേശിയും ലോറി ഡ്രൈവറുമായ രാജ് കുമാർ, പല്ലാരിമംഗലം കല്ലുംപുറത്ത് നൗഷാദ് പരീത് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഈ കോഴികളെ എവിടെ നിന്ന് എവിടേക്ക് കൊണ്ടു പോയതാണെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ റെയ്ചൽ കെ.ബേബിക്കും ഊന്നുകൽ സി.യെ ഋശികേശിനും ജനതാധൾ സംസ്ഥാന കമ്മറ്റി അംഗം മനോജ് ഗോപിയുടെ നേതൃത്വത്തിൽ പരാതി നൽകി.