മൂവാറ്റുപുഴ: കൊവിഡ്-19 പശ്ചാതലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിൽമാത്രം ചെയ്ത് ജീവിക്കുന്നവരുടെ ജീവിതം ദുരിതത്തിലാണ്. തൊഴിലെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളിലെ മാതാ പിതാക്കൾ , കുട്ടികൾ, ഭിന്ന ശേഷിയുള്ളവർ,വിവിധ രോഗങ്ങൾക്ക് അടിമപ്പെട്ടവർ,വാടക വീട്ടിൽ താമസിക്കുന്നവർ,ജന്മനാ അംഗ വൈകല്യമുള്ളവർ ഇവർക്കെല്ലാം ജീവിക്കുവാനുള്ള വരുമാനം ലഭിച്ചിരുന്ന തൊഴിലാണ് ഇല്ലാതായത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്ന് കെ. എസ്. ബി. എ ആവശ്യപ്പെടുന്നു.

ബാർബർ തൊഴിലാളികളുടെ സ്ഥിതി കണക്കിലെടുത്ത് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്നും കെ. എസ്. ബി. എ സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി, സെക്രട്ടറി എം.ഉമ്മർ എന്നിവർ സർക്കാരിനോട് ആവശ്യപ്പെടുന്നു.