kabul

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചാവേർ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്ക്. കാബൂൾ മിലിട്ടറി പോസ്റ്റിന് സമീപമാണ് സംഭവം. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാൻ ആരോപിച്ചു.അഫ്ഗാൻ പ്രതിരോധമന്ത്രി ജനറൽ അസദുല്ല ഖാലിദും അഫ്ഗാനിസ്ഥാനിലെ യു.എസ് സേനയുടെ കമാൻഡറുമായ യു.എസ് ജനറൽ സ്‌കോട്ട് മില്ലറും ആർമി കമാൻഡോ കോർപ്‌സ് എന്നറിയപ്പെടുന്ന ഇവിടത്തെ സൈനിക താവളം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാവേർ ആക്രമണം ഉണ്ടായത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അതേസമയം, ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.യു.എസ് സമാധാന പ്രതിനിധി സൽമൈ ഖലീൽസാദും താലിബാനും തമ്മിൽ ഫെബ്രുവരി അവസാനം ഒപ്പുവച്ച കരാർ പ്രകാരം യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണമായി സൈനിക പിൻവലിക്കലുമായി മുന്നോട്ട് പോകുന്നതിനിടെയാണ് രാജ്യത്ത് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.