കൊച്ചി: ടി.സി.എസ് ഇയോൺ 'കൊറോണ വാരിയേഴ്‌സ് ' എന്ന പേരിൽ സൗജന്യ ഓൺലൈൻ സെൽഫ് സർട്ടിഫിക്കേഷൻ കോഴ്‌സ് തയ്യാറാക്കി. കൊവിഡ് പ്രതിരോധത്തിനും നിയന്ത്രണത്തിനും പാരാമെഡിക്കൽ, ആരോഗ്യപ്രവർത്തകരെ സജ്ജരാക്കാൻ കോഴ്‌സ് സഹായിക്കും. നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, റിസപ്ഷനിസ്റ്റുകൾ, റേഡിയോളജി ടെക്‌നീഷൻസ്, ബയോമെഡിക്കൽ വേയ്സ്റ്റ് മാനേജ്‌മെന്റ് ജീവനക്കാർക്കും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. പഠിച്ച് സ്വയം സാക്ഷ്യപ്പെടുത്താൻ സാധിക്കുന്ന രീതിയിൽ ഇംഗ്ലീഷിലുള്ള ആറുമണിക്കൂർ ഓൺലൈൻ കോഴ്‌സാണിത്. ഹാർവാഡ് ടി.എച്ച്.ചാൻ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്തിന്റെ സഹായത്തോടെ ടി.സി.എസ് ലൈഫ് സയൻസസ് യൂണിറ്റിലെ വിദഗ്ദ്ധരാണ് കോഴ്‌സ് തയ്യാറാക്കിയത്.
രജിസ്റ്റർ ചെയ്യാൻ : https://learnig.tcsionhub.in/courses/coronawarriors