argentina

ബ്യൂണസ് ഐറിസ്: ആദ്യം ഫ്രാൻസ്, തൊട്ട് പിന്നാലെ ഹോളണ്ട്. ഇപ്പോഴിതാ അർജന്റീനയും ആ കടുത്ത തീരുമാനം എടുത്തിരിക്കുന്നു. ഇപ്പോഴത്തെ ഫുട്‌ബോൾ സീസൺ അർജന്റീന അവസാനിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. വൈറസ് ബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, മത്സരങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു. ഈ മത്സരങ്ങളാണ് അർജന്റീന ഉപേക്ഷിച്ചത്.

ഈ സീസണിൽ വിജയികളോ പുറത്താക്കലോ ഇല്ലെന്ന് അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ അറിയിച്ചു. അടുത്ത രണ്ട് സീസണിലും ലീഗിൽ നിന്ന് പുറത്താക്കൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്താക്കൽ ഒഴിവാക്കിയത് ഡിഗോ മറഡോണയുടെ ക്ലബ്ബായ ജിമൻസയ്ക്ക് തുണയായി. ജിമൻസയടക്കം മൂന്ന് ക്ലബ്ബുകൾ പുറത്താക്കലിന്റെ വക്കിലായിരുന്നു. നിലവിൽ അർജന്റീനിയൻ പ്രീമിയർ ഡിവിഷനിൽ ബൊക്കാ ജൂനിയേഴ്‌സാണ് ഒന്നാമത്.