മൂവാറ്റുപുഴ: രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജന്മ ദിനാഘോഷത്തിനായി നീക്കി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .മൂവാറ്റുപുഴ നിർമല ജൂനിയർ സ്കൂൾ വിദ്യാർത്ഥിനി ആട്ടായം കണ്ടത്തികുടി സജീർ ഷഫ്ന ദമ്പതികളുടെ മകൾ അക്സയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. പിറന്നാൾ ദിവസം പുതുവസ്ത്രവും കേക്കും കളിപാട്ടവും വാങ്ങാൻ ഒരു വർഷംകൊണ്ട് സമ്പാദിച്ച നാണയ തുട്ടുകളായി ശേഖരിച്ചിരുന്ന നാലായിരം രൂപയാണ് സംഭാവനയായി നൽകിയത്. പിറന്നാൾ ദിനമായ ബുധനാഴ്ച പിതാവ് സജീറിനും കുഞ്ഞനുജൻ ആഹിലിനും ഒപ്പമെത്തി എൽദോ എബ്രഹാം എം.എൽ.എയെ തുക ഏൽപ്പിക്കുകയായിരുന്നു.