മൂവാറ്റുപുഴ: കൊവിഡ്-19 വ്യാപനത്തെ തുടർന്ന് മറ്റു രാജ്യങ്ങളിൽ നിന്നും മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലേക്ക് തിരിച് വരുന്ന പ്രവാസികളിൽ രോഗലക്ഷണമുള്ളവരെ പാർപ്പിക്കുന്നതിനു പഞ്ചായത്ത് തലത്തിൽ നിരീക്ഷണ കേന്ദ്രം സജ്ജീകരിച്ചു. പഞ്ചായത്തുകളിൽ നിരീക്ഷണ കേന്ദ്രം കണ്ടെത്തി വയ്ക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിലെ കാർമ്മൽ ബോർഡിഗ് സ്കൂൾ തിരഞ്ഞെടുത്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് നമ്പ്യാപറമ്പിൽ , സെക്രട്ടറി പി.പി. റെജിമോൻ, ഹെൽത്ത് ഇൻസെപ്ക്ടർ പി.എസ്. ഷബീബ്, ജെ.എച്ച്.ഐ. പി.കെ. വിൽസല എന്നിവർ സ്കൂൾ സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി.