കളമശേരി:ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ആശ്വാസമായി കളമശ്ശേരി നഗരസഭരംഗത്ത്.
നഗരസഭാ പരിധിയിൽ താമസിക്കുന്ന എല്ലാ രോഗികൾക്കും സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് കളമശേരി നഗരസഭ സഹായം നൽകും.അപേക്ഷ ഇന്നുമുതൽ സ്വീകരിക്കും.. ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിലേക്കുള്ള നഗരസഭയിൽ നിന്നുള്ള സാക്ഷ്യപത്രം അർഹതപ്പെട്ട രോഗികൾക്ക് അനുവദിക്കും..
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം
ഡോക്ടർ സർട്ടിഫിക്കറ്റും,കഴിഞ്ഞ ഒരു മാസം ഡയാലിസിസ് ചെയ്തതിന് ബില്ല് , ആധാർ കാർഡ്
റേഷൻ കാർഡ് ഇവയുടെ കോപ്പി,
കളമശ്ശേരിയിൽ സ്ഥിരതാമസം ആണെന്ന് തെളിയിക്കുന്ന വാർഡ് കൗൺസിലറുടെ ശുപാർശക്കത്ത് എന്നിവസഹിതമാണ് അപേക്ഷ നൽകേണ്ടത്