punerjani-paravur
മാല്യങ്കരയിൽ നടന്ന കൊവിഡ് പരിശോധന ക്യാമ്പ് വി.ഡി. സതീശൻ എം.എൽ.എ സ്ക്രീനിംഗ് ടെസ്റ്റിന് വിധേയനായി ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂരിലെ തീരദേശ മേഖലക്ക് ആശ്വാസമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പീസ് വാലി ആസ്റ്റർ സഞ്ചരിക്കുന്ന ആശുപത്രി സ്ക്രീനിംഗ് ക്യാമ്പ് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പരിശോധനയ്ക്ക് വിധേയരായി. വി.ഡി. സതീശൻ എം.എൽ.എയെ സ്‌ക്രീനിംഗിന് വിധേയനയാക്കി ക്യാമ്പിന് തുടക്കം കുറിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കോവിഡ് പരിശോധന.

ഡോ. ഷെർവിൻ ചാക്കോ, ഡോ. ഗീതിക എന്നിവർ പരിശോധനയ്ക്ക്‌ നേതൃത്വം നൽകി. നഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്നുപേരെവീതമാണ് പരിശോധിച്ചത്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പിന് നൽകും. വടക്കേക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. ആംബ്രോസ്, ലത്തീഫ് കാസിം എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ അന്യസംസ്ഥാന തൊഴിലാളികളും എത്തിയിരുന്നു.